ന്യൂസിലൻഡ‍് വെടിവെയ്പ്: 9 ഇന്ത്യക്കാരെ കാണാനില്ല; പരിക്കേറ്റവരിലും ഇന്ത്യന്‍ വംശജർ

shooting-newzealand
SHARE

ന്യൂസിലന്‍ഡില്‍ മുസ്‍ലിം പള്ളിയിലുണ്ടായ ആക്രണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍വംശജരായ ഒന്‍പതുപേരെ  കാണാനില്ലെന്ന്  ഇന്ത്യന്‍ ഹൈക്കമിഷണര്‍ അറിയിച്ചു  . അതേസമയം ഭീകരാക്രമണം നടന്നത്തിയ അക്രമിക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ പറഞ്ഞു.  പിടിയിലായവരെ ‍ഏപ്രില്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. 

ഹൈദരാബാദ്  സ്വദേശിയായ  അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍, അഹമ്മദാബാദ് സ്വദേശി മെഹബൂബ് ഖോക്കര്‍ എന്നിവര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഹോട്ടല്‍ നടത്തുകയാണ് ജഹാംഗീര്‍. ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മകനെ കാണാനാണ് രണ്ടു മാസം മുന്‍പ് മെഹബൂബ് ന്യൂസിലന്‍ഡിലെത്തിയത്. ഒന്‍പത് പേരെ കാണാനില്ലെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍  സഞ്ജീവ് കോഹ്ലി ട്വീറ്റ് ചെയ്തു.  അതേസമയം . വെടിവയ്പ്പ് നടത്തിയ അക്രമി സ്വന്തമായി അഞ്ച്  തോക്ക് കൈവശം വച്ചിരുന്ന ആളാണെന്നും തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് രാജ്യത്തെ തോക്ക് നിയമത്തില്‍ ഉടന്‍ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി ജസീന്‍ഡ അര്‍ഡന്‍ അറിയിച്ചു.

അക്രമികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുര്‍ക്കിയിലുണ്ടായിരുന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും ഇയാളഅ‍ സന്ദര്‍ശനം നടത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇതേതുടര്‍ന്ന് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്തെ മുസ്‌ലീം ദേവാലയങ്ങള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ന്യൂസിലാന്റിന് എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നുവെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഐക്യരാഷ്ട്രസഭയും ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ചു. അതേസമയം സിഡ്നിയിലെ ലാക്കേംബ മോസ്കില്‍ നടന്ന അനുശോചന പ്രാര്‍ഥനയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.