ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി പാര്‍ട്ടിവിട്ടു

danish-ali
SHARE

ജെഡിഎസ് ജനറൽ സെക്രട്ടറിയും ദേവഗൗഡയുടെ വിശ്വസ്തനുമായ ഡാനിഷ് അലി ബി.എസ്.പിയിൽ ചേർന്നു. ഡാനിഷ് അലി യു.പിയിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചേക്കും. ലക്നൗവിൽ ബി.എസ്.പി ആസ്ഥാനത്ത് പാർട്ടി എം.പി സതീഷ് ചന്ദ്ര മിശ്രയിൽ നിന്ന് ഡാനിഷ് അലി പാർട്ടി അംഗത്വം സ്വീകരിച്ചു. കർണാടകയിലെ ജെഡിഎസ് - കോൺഗ്രസ് സഖ്യം യാഥാർഥ്യമാകുന്നതിന് നിർണായക പങ്കു വഹിച്ചവരിലൊരാളാണ് ഡാനിഷ് അലി.

അതിനിടെ, ഉത്തരാഖണ്ഡ്  മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.സി ഖണ്ഡൂരിയുടെ മകൻ മനിഷ് ഖണ്ഡൂരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. യു.പിയിലെ ബി.ജെ.പി എം.പി ശ്യാമ ചരൺ ഗുപ്ത സമാജ് വാദി പാർട്ടിയിൽ ചേർന്നു. പ്രയാഗ് രാജിൽ നിന്നുള്ള ലോക്സഭാംഗമായ ശ്യാമ ചരൺ ഗുപ്ത ഇത്തവണ ബാണ്ഡ മണ്ഡലത്തിൽ നിന്ന് മൽസരിക്കും. അസമിലെ തേസ്പുരിൽ നിന്നുള്ള എം.പി ആർ.പി ശർമ ബിജെപി വിട്ടു. ഒഡീഷയിലെ ബിജെഡി എം.പി ബൽഭദ്ര് മാജി ബിജെപിയിൽ ചേർന്നു. നബ്രംഗ്പുരിൽ നിന്നുള്ള എം.പിയാണ് ബൽഭദ്ര മാജി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.