അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ ഉറച്ചു; ഒന്‍പത് സീറ്റുകളില്‍ ധാരണയായി: പട്ടിക

benny-sudkakaran-adoor-prakash
SHARE

കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസിന്റെ ഒന്‍പത് സീറ്റുകളില്‍ ധാരണയായി. ഏഴ് സീറ്റില്‍ ചര്‍ച്ച തുടരുകയാണ്. ഗ്രൂപ്പ് വടംവലി മൂലമാണ് തീരുമാനം വൈകുന്നത്. ആലപ്പുഴ, വയനാട്, വടകര, കാസര്‍കോട് സീറ്റുകളില്‍ തര്‍ക്കം രൂക്ഷമാണ്. ചാലക്കുടി സീറ്റ് ബെന്നി ബഹനാന് നല്‍കിയേക്കും. എറണാകുളത്ത് ഹൈബി ഇൗഡനാണ് സാധ്യത. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും തൃശൂരില്‍ ടി.എന്‍.പ്രതാപനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാട്  വി.കെ.ശ്രീകണ്ഠനും മല്‍സരിക്കും.

കേരളത്തിലെ സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും എന്നുതന്നെയാണ് സൂചന. ആന്ധ്രയ്ക്ക് പോയ ഉമ്മൻ ചാണ്ടി മടങ്ങിയെത്തിയ ശേഷം ഇന്ന് നേതാക്കൾ തമ്മില്‍ അനൗപചാരിക ചർച്ചകൾ തുടരും. ഇതിനു ശേഷമാകും കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.