ആവേശ പ്രചാരണത്തിന് തുടക്കമിട്ട് ഇ.ടിയും; പൊന്നാനിയിൽ പൊടിപാറും

et-muhammed-basheer-1
SHARE

പൊന്നാനിയില്‍ പ്രചാരണം കടുപ്പിച്ച് ഇടതു വലതു മുന്നണികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ മണ്ഡല പര്യടനത്തിന് തുടക്കമായി. നിയോജകമണ്ഡലം കണ്‍വന്‍ഷനുകളിലാണ് ഇടതു സ്ഥാനാര്‍ഥി പി.വി അന്‍വര്‍ പങ്കെടുത്തത്.

എഴുത്തുകാരന്‍  സി.രാധാകൃഷണന്റെ അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍  വോട്ടര്‍മാരിലേക്കിറങ്ങിയത്. തിരൂരങ്ങാടി മണ്ഡലത്തിലാണ് സ്ഥാനാര്‍ഥി പര്യടനത്തിന് തുടക്കമിട്ടത്. എടരിക്കോട് സ്പിന്നിങ്ങ് മില്ലിലെത്തി പഴയ തൊഴിലാളി സുഹൃത്തുകളെകണ്ട് വോട്ടു ചോദിച്ചു.

പിന്നീട് കോട്ടക്കല്‍ വനിതാ പോളിയില്‍. എട്ടോളം കേന്ദ്രങ്ങളിലാണ് ഒരു ദിവസം സ്ഥാനാര്‍ഥി എത്തുന്നത്. തൃത്താല നിയമസഭാ മണ്ഡലത്തിലെ കണ്‍വന്‍ഷനോടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മണ്ഡല കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.