സഭാ തർക്കം: ചര്‍ച്ചയ്ക്കില്ലെന്ന് ഒാര്‍ത്തഡോക്സ് സഭ; സര്‍ക്കാരിന് തിരിച്ചടി

church-dispute-2
SHARE

ഓര്‍ത്തഡോക്സ്– യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള സര്‍ക്കാര്‍ ഇടപെടലിന് തിരിച്ചടി. സര്‍ക്കാര്‍ വിളിച്ച മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ഒാര്‍ത്തഡോക്സ് സഭ നിലപാടെടത്തു. സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും സഭാനേതൃത്വം അറിയിച്ചു. 

ചൊവ്വാഴ്ചയാണ് മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി ഇരുസഭകളുടേയും നേതൃത്വവുമായി ചര്‍ച്ചനിശ്ചയിച്ചിരുന്നുത്. ചര്‍ച്ചകള്‍ക്ക് യാക്കോബായ സഭ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഒാര്‍ത്തഡോക്സ് സഭ വ്യക്തമാക്കിയതോടെ സര്‍ക്കാരിന്‍റ മധ്യസ്ഥ ശ്രമങ്ങള്‍ വഴിമുട്ടിയത്. സഭാതര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് സുപ്രീംകോടതി തീര്‍പ്പ് കല്‍പിച്ചതാണ്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതയുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. 

വര്‍ഷങ്ങളായി തുടരുന്ന സഭാതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപവര്‍കരിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന ഒാര്‍ത്തഡോക്സ് സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.