ന്യൂസിലാൻഡ് വെടിവെയ്‍പ്; മരണം 40; ബംഗ്ലാ ക്രിക്കറ്റ് ടീമംഗങ്ങൾ രക്ഷപെട്ടു

newzealand-shooting
SHARE

ന്യൂസിലന്‍ഡില്‍ രണ്ടുമുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല്‍പതായി. 20 പേര്‍ക്ക് പരുക്കേറ്റു. ഒരുപള്ളിയില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ടീം പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് വെടിവയ്പുണ്ടായത്. ബംഗ്ലാദേശ് ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് മല്‍സരം റദ്ദാക്കി. ഒരു സ്ത്രീയടക്കം നാലുപേരെ അറസ്റ്റു ചെയ്തു.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍വുഡ് മസ്ജിദിലുമാണ് ആക്രമണമുണ്ടായത്.  ന്യൂസിലന്‍ഡ് സമയം ഒരുമണിയോടെ തോക്കുധാരികളായ അക്രമികള്‍ പള്ളിയിലെത്തി വെടിയുതിര്‍ത്തത്. നൂറുലേറെ വിശ്വാസികള്‍ പള്ളിയിലൂണ്ടായിരുന്നു. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ മുസ്ലി പള്ളികളിലാണ് ആക്രമണം. ആദ്യയിടത്ത് നടന്ന വെടിവയ്പ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടു . മിനിറ്റുകള്‍ക്കകം രണ്ടാമത്തെ പള്ളിയിലും ആക്രമണമുണ്ടായി. പത്തുപേര്‍ കൊല്ലപ്പെട്ടു.  നിരവധിപ്പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുണ്ട് . വെടിയുതിര്‍ക്കുന്നത് അക്രമികള്‍ മൊബൈലില്‍ ചിത്രീകരിച്ചു .

ന്യൂസിലന്‍ഡ് പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തുന്നതിന് തൊട്ടുമുമ്പാണ് വെടിവെയ്പ്പ് . തുടര്‍ന്ന് താരങ്ങള്‍ ഓടി രക്ഷപെട്ടു. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് ടീമംഗം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു . സംഭവത്തെത്തുടര്‍ന്ന് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി. ക്രൈസ്റ്റ് ചര്‍ച്ചിലെ വിദ്യാലയങ്ങള്‍ അടച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.