ചർച്ച യുഡിഎഫ് അറിവോടെ; ബെന്നി ബെഹ്‍നാനും എത്തി; പിവി അന്‍വർ

pv-anvar
SHARE

യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്ലിം ലീഗ് നേതാക്കൾ എസ്.ഡി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയതെന്ന് പി.വി.അൻവർ എം.എൽ.എ. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ചർച്ചക്കെത്തിയിരുന്നു. ആർ.എസ്.എസുമായും ചർച്ച നടത്തിയിട്ടുണ്ട്. ലീഗിന്റെ വർഗീയ മുഖമാണ് ചർച്ചയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മലപ്പുറം കോട്ടക്കലിൽ പറഞ്ഞു.

ചർച്ച നടത്തിയില്ലെന്ന് മുസ്ലീം ലീഗ് ആവർത്തിക്കുമ്പോഴും വിഷയം വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. കെ.ടി.ഡി.സിയുടെ ഉടമസ്തയിലുള്ള കൊണ്ടോട്ടിയിലെ ടാമറിന്റ് ഹോട്ടലിലെ സി.സി.ടി.വിയിലാണ് ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എസ്.ഡി.പി.ഐ നേതാക്കളായ നാസറുദ്ദീൻ എളമരം, അബ്ദുൽ മജീദ് ഫൈസി എന്നിവരുടെ ദൃശ്യങ്ങൾ വ്യക്തമാവുന്നത്. ഹോട്ടലിനുള്ളിലൂടെ നടന്നു നീങ്ങുന്ന നാസറുദ്ദീൻ എളമരത്തിനും അബ്ദുൽ മജീദ് ഫൈസിക്കും 10 മീറ്റർ മുൻപെ നടക്കുന്ന ഇ.ടി.മുഹമ്മദ് ബഷീർ എം.പിയുടെ ദൃശ്യങ്ങളും വ്യക്തമാണ്. 

മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത ചർച്ചയവിടെ നടന്നുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എന്നാൽ എസ്.ഡി.പി.ഐ നേതാക്കളുമായി ചർച്ച നടത്തിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാൻ ഹോട്ടലിൽ കാത്തിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് എസ്.ഡി.പി.ഐ നേതാക്കളെ കണ്ടതെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. എന്നാൽ വലിയ ആസൂതണങ്ങിയല്ലാതെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും രാഷ്ട്രീയ സാഹചര്യം മനസിലാക്കി പിന്തുണ അഭ്യർഥിച്ചാണ് ലീഗ് നേതൃത്വം എത്തിയതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.