ഞാൻ തന്നെയെന്ന് ഞാനെങ്ങനെ പറയും; സസ്പെൻസുകൾക്കിടെ കെ.വി.തോമസ്

kv-thomas-3
SHARE

കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് എറണാകുളം എം.പി പ്രഫ. കെ.വി.തോമസ്. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥിതന്നെ ജയിക്കും. സ്ഥാനാർഥി ഞാൻതന്നെയെന്ന് ഞാനെങ്ങനെ പറയും. എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥിയാരെന്ന് കോൺഗ്രസ് പ്രസിഡന്റ് തീരുമാനിക്കുമെന്നും കെ.വി.തോമസ് മനോരമ ന്യൂസ് പ്രതിനിധി നിഷാ പുരുഷോത്തമനോട് പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം.

അതേസമയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിക്ക് കൈമാറാനാരിക്കെ ഇനിയും ധാരണയായില്ല. പട്ടികയില്‍ ചില മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ കടന്നുവന്നതോടെ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറി. സ്ക്രീനിങ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. ഇനി അനൗപചാരിക ചര്‍ച്ചകള്‍ മാത്രമേ നടക്കൂ. സിറ്റിങ് എംപിമാര്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കും എന്നുതന്നെയാണ് ഇപ്പോഴും നിലപാട്. നാളെ വൈകിട്ട് നാല് മണിക്കാണ് തിരഞ്ഞെടുപ്പ് സമിതി. 

മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ നാളെ ചേരുന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയാവും അന്തി തീരുമാനമെടുക്കുക. ഇടുക്കിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് എറണാകുളത്തെ സിറ്റിങ് എം.പി കെ.വി തോമസും വ്യക്തമാക്കി. തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍  നടന്നത്. രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യത സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഗ്രൂപ്പ് പ്രാതിനിധ്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവരുതെന്ന് അഭിപ്രായമുയര്‍ന്നു.  തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ എ.കെ. ആന്‍റണിയുടെ വസതിയിലേക്ക്. 

ഇതിനിടയില്‍ എറണാകുളത്തെ സിറ്റിങ് എം.പി കെ.വിതോമസിനെ വാര്‍ റൂമിലേക്ക് വിളിപ്പിച്ചത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇത്തവണ മാറിനില്‍ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകളെ അദ്ദേഹം തള്ളി.  പാര്‍ട്ടിയാണ് എല്ലാം. പാര്‍ട്ടി പറയുന്നത് അനുസരിക്കും–അദ്ദേഹം പറഞ്ഞു.  ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, ഇടുക്കി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. കെ.സി വേണുഗോപാല്‍ വയനാട്ടില്‍ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയില്‍ മല്‍സരിക്കും.  ഇടുക്കിയില്‍ ജോസഫുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സമ്മതിക്കുമ്പോഴും കൈപ്പത്തി ചിഹ്നത്തിലാവും മല്‍സരമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.