പ്രേമചന്ദ്രന്‍ മന്ത്രിയാകുമെന്ന് സൂചന നല്‍കി മുരളി‍; ‘പേടിച്ച് സംഘിയാക്കുന്നു’

premachandran-murali-1
SHARE

കേന്ദ്രത്തില്‍ യുപിഎ അധികാരത്തില്‍ വന്നാല്‍ എന്‍.കെ.പ്രേമചന്ദ്രന്‍ മന്ത്രിയാകുമെന്ന പരോക്ഷ സൂചന നല്‍കി കെ.മുരളീധരന്‍ എംഎല്‍എ. യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷനിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരന്റെ പ്രഖ്യാപനം. അതേസമയം ദിവസങ്ങള്‍ക്ക് മുന്‍പേ തിരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി ആരംഭിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.ബാലഗോപാല്‍ അസംബ്ലി നിയോജമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി.

യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.മുരളീധരന്‍ നടത്തിയ ഈ പ്രഖ്യാപനത്തെ കൈയടിയോടെയാണ് സദസ് എതിരേറ്റത്. പരാജയഭീതിമൂലമാണ് ആര്‍എസ്പി നേതാവായ എന്‍.കെ പ്രേമചന്ദ്രനെ സിപിഎം സംഘിയാക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അപകീര്‍ത്തിപെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാകാനുമാണ് സംഘിവല്‍ക്കരണമെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രന്റെ പ്രതികരണം.

തീപാറും പോരാട്ടം നടക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. സിപിഎമ്മിന്റെ അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.