കരമന വധക്കേസ്; 7 പേര്‍ അറസ്റ്റില്‍; പിടിയിലായത് ഒളിസങ്കേതത്തില്‍നിന്ന്

karamana-anathu-murder-case
SHARE

തിരുവനന്തപുരം കരമന അനന്തു വധക്കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടിയത് പൂവാറിലെ ഒളിസങ്കേതത്തില്‍നിന്നാണ്. ഇതോടെ കേസിലെ 13 പ്രതികളില്‍ 12പേരും പിടിയിലായി. തുടർച്ചയായ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ ക്രിമിനലുകളെയും ലഹരി മാഫിയയെയും കണ്ടെത്താൻ പൊലീസിന്‍റെ ഊര്‍ജിത നീക്കം തുടങ്ങി. ഇതിനായി 210 സാമൂഹ്യ വിരുദ്ധരുടെയും 150 ലേറെ സംഘാംഗങ്ങളുടെയും പട്ടിക തയാറാക്കി.  ഇവരെ കണ്ടെത്താനും കറുതൽ അറസ്റ്റിനും നിർദേശം. വിതരണക്കാരെയും വാങ്ങുന്നവരെയും പിടികൂടുമെന്ന് കമ്മീഷ്ണർ സജ്ഞയ് കുമാർ ഗുരുഡീന്‍ വ്യക്തമാക്കി.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.