തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുപക്ഷം നവോത്ഥാനം ഫ്രീസറില്‍ വച്ചു: കെ. മുരളീധരൻ

k-muraleedharan-1
SHARE

ഏതു തിരഞ്ഞെടുപ്പ് കമ്മിഷണർ വിലക്കിയാലും ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്ന് കെ.മുരളീധരൻ എം.എല്‍.എ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുപക്ഷം നവോത്ഥാനം ഫ്രീസറില്‍ വെച്ചിരിക്കുകയാണ്. 

ശബരിമലയിൽ ദർശനത്തിന് എത്തുന്ന യുവതികളെ സർക്കാരിപ്പോൾ മടക്കി അയക്കുന്നു. ഈ സമീപനം നേരത്തെ സ്വീകരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങളുണ്ടാകില്ലായിരുന്നുവെന്നും കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.മുരളീധരൻ പറഞ്ഞു. 

മുസ്ലിംലീഗും എസ്ഡിപിഐ നേതാക്കളും തമ്മിൽ രഹസ്യ ചർച്ച നടത്തിയിട്ടില്ല. സി പി ഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളെ സി പി എം പാര്‍ലമെന്റ് സീറ്റു നല്‍കാതെ പറഞ്ഞുപറ്റിച്ചുവെന്നും കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരന്‍ ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.