സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കും പെരുമാറ്റച്ചട്ടം; മൂക്കുകയറിട്ട് തിര. കമ്മിഷന്‍

tikkaram-meena-2
SHARE

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കും ബാധകമാക്കി. മന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, നേതാക്കള്‍ എന്നിവരെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍  ഒഴിവാക്കണം. ചീഫ് സെക്രട്ടറിയും ഡിജിപിയും പങ്കെടുത്ത യോഗത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദ്ദേശം നല്‍കി. 

അതേസമയം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം പറയുന്ന എല്ലാ പരസ്യങ്ങളും നീക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൊതുനിരത്തുകളിലേയും ഓഫിസുകളിലേയും പരസ്യങ്ങള്‍ നീക്കാനാണ് ഓഫിസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ ആയിരം ദിവസം സംബന്ധിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങളും വെബ്സൈറ്റുകളിലെ പരസ്യങ്ങളും നീക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.