തൃശൂരില്‍ പ്രതാപനും ആലത്തൂരില്‍ രമ്യയും ഉറപ്പിച്ചു; ബാക്കി സാധ്യത ഇങ്ങനെ

tn-prathapan-ramya-haridas-
SHARE

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക പട്ടിക അന്തിമരൂപത്തിലേക്ക്. തൃശൂരില്‍ ടി.എന്‍.പ്രതാപന്‍ മല്‍സരിക്കും. ആലത്തൂരില്‍ രമ്യ ഹരിദാസ് പരിഗണനയില്‍. ചാലക്കുടിയില്‍ ബെന്നി ബഹനാനെന്നും എറണാകുളത്ത് ഹൈബി ഇൗഡനെന്നും സൂചന. കാസര്‍കോട് സുബ്ബറായ്ക്കാണ് സാധ്യത. 

കേരളത്തിലെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ഇന്നത്തെ സ്ക്രീനിങ് കമ്മിറ്റി യോഗത്തിലും പൂർണധാരണയായില്ല. ചില മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ ഉയർന്നുവന്നതാണ് തീരുമാനം വൈകാൻ കാരണം. നാളത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിൽ മാത്രമേ അന്തിമ പട്ടികയ്ക്ക് രൂപം നൽകു.

തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഡല്‍ഹിയില്‍  നടന്നത്. രാവിലെ കേരളഹൗസില്‍ മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വിവിധ സീറ്റുകളിലെ സാധ്യതസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി. ഉച്ചയ്ക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണി വരെ നീണ്ട സ്ക്രീനിങ് കമ്മറ്റി യോഗത്തിന് അന്തിമ പട്ടികയ്ക്ക് രൂപം നൽകാനായില്ല. 

തുടർന്ന് ഇന്നത്തെ ചർച്ചകൾ അവസാനിപ്പിച്ച നേതാക്കൾ അനൗപചാരിക കൂടിയാലോചനകൾ തുടരുകയാണ്. വയനാട്, വടകര, ഇടുക്കി സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ജാതിസമവാക്യങ്ങള്‍ പരിഗണിച്ചാവും എറണാകുളം, ചാലക്കുടി, തൃശൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. മുതിർന്ന നേതാക്കൾ സിറ്റിങ് എം.പിമാർ എന്നിവർ മൽസരിക്കുന്നതിൽ തീരുമാനം ഹൈക്കമാൻഡിന്റേതാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.