തർക്കം കഴിഞ്ഞപ്പോൾ ശ്രീധരൻ പിള്ളയ്ക്ക് സീറ്റില്ല; തുഷാർ വഴങ്ങി: പട്ടിക ഇങ്ങനെ

sreedharan-pillai-thushar-1
SHARE

ബിജെപി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയുടെ അവസാന റൗണ്ടില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് സീറ്റില്ല. സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ ഇറക്കാനാണ് തീരുമാനം. തുഷാര്‍വെള്ളാപ്പള്ളി തൃശ്ശൂരില്‍ മത്സരിയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ടോംവടക്കനും പി.എസ്.സി മുന്‍ചെയര്‍മാന്‍  കെ.എസ് രാധാകൃഷ്ണനും പട്ടികയില്‍ ഇടംപിടിച്ചേക്കും. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ഡല്‍ഹിയില്‍ ചേരും.

കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചതോടെ പത്തനംതിട്ടിയിലായിരുന്നു േനതാക്കളുടെ കണ്ണ്. പി.എസ് ശ്രീധരന്‍പിള്ളയും കെ . സുേരന്ദ്രനും എംടി രമേശും പത്തനംതിട്ടയ്ക്കായ് അവകാശവാദം ഉന്നയിച്ചെങ്കിലും രണ്ടാംഘട്ട ചര്‍ച്ചയില്‍ എംടി രമേശ് പിന്മാറിയിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ മത്സരിയ്ക്കാനില്ലെന്ന് കെ.സുരേന്ദ്രനും  നിലപാട് കടുപ്പിച്ചതോടെ ശ്രീധരന്‍പിള്ള കളമൊഴിഞ്ഞതായാണ് സൂചന. കേന്ദ്രനേതൃത്വവുമായുള്ള ചര്‍ച്ചയില്‍ തൃശ്ശൂരില്‍ മത്സരിയ്ക്കാന്‍ തുഷാര്‍വെള്ളാപ്പള്ളി സമ്മതമറിയിച്ചിട്ടുണ്ട്. അമിത് ഷായില്‍ നിന്നും ചില ഉറപ്പുകള്‍ കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണ് തുഷാര്‍. ടോം വടക്കനെ ചാലക്കുടിയിലും കെഎസ് രാധാകൃഷ്ണനെ ആലപ്പുഴയിലും മത്സരിപ്പിയ്ക്കാന്‍ ആലോചനയുണ്ട്. 

പാലക്കാടിന് പകരം ശോഭാസുരേന്ദ്രന് ആറ്റിങ്ങല്‍ നല്‍കും. സി കൃഷ്ണകുമാറിന് പാലക്കാട് നല്‍കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനം. പാലക്കാടിന്‍റെ കാര്യം കേന്ദ്രത്തിന് വേണമെങ്കില്‍ തിരുത്താം. ആറ്റിങ്ങല്‍ പരിഗണിച്ചിരുന്ന പികെ കൃഷ്ണദാസിന് കോഴിക്കോട്ടേക്ക് വണ്ടികേറാം അല്ലെങ്കില്‍ മാറിനില്‍ക്കാം. കോഴിക്കോട് മത്സരിയ്ക്കാന്‍ എംടി രമേശിന് താല്‍പര്യമില്ല. പക്ഷെ കേന്ദ്രം നിഷ്കർഷിച്ചാല്‍ രമേശും കളത്തിലുണ്ടാകും ശ്രീധരന്‍പിള്ളയ്ക്കും കോഴിക്കോട് അവസരമുണ്ട്. കൊല്ലത്ത് സി.വി. ആനന്ദബോസോ, ശ്യാംകുമാറോ മല്‍സരിക്കും.

കാസര്‍കോട് യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബു. കണ്ണൂരില്‍ മുന്‍സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, വടകരയില്‍ വി.കെ സജീവന്‍, പൊന്നാനി മഹിളാ മോര്‍ച്ചാ നേതാവ് വി.ടി. രമ, മലപ്പുറത്ത് വി. ഉണ്ണികൃഷ്ണന്‍, ആലപ്പുഴയില്‍ ബി. ഗോപാലകൃഷ്ണന്‍, കോട്ടയത്ത് പി.സി തോമസ്, മാവേലിക്കരയില്‍ പി. സുധീര്‍ ഇവരാണ് അന്തിമപട്ടികയിലെ മറ്റ് പേരുകള്‍.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.