ബിഷപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു; രാഷ്ട്രീയ സമ്മര്‍ദമെന്ന് ആരോപണം

franco-muliakkal-bishop-kottayam
SHARE

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. അന്വേഷണ സംഘം ഒരു മാസം മുന്‍പ് കുറ്റപത്രം തയാറാക്കിയെങ്കിലും ഡിജിപിയുമായി കൂടിയാലോചന വൈകുന്നതാണ് തടസം. രാഷ്ട്രീയ സമ്മര്‍ദമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തുന്നതെന്നും ആരോപണമുണ്ട്. 

കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായത് സെപ്റ്റംബര്‍ 21നാണ്. ഇരുപത്തിയഞ്ച് ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ 16ന് ബിഷപിന് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിര്‍ദേശം പ്രകാരം കുറ്റപത്രത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി.  കുറ്റപത്രവുമായി ഡിജിപിയെ കാണാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ അവസരം ഒരുങ്ങിയില്ല. ഈ മാസം ആദ്യവാരം പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും പ്രധാന ഉദ്യോഗസ്ഥന്‍ അവധിയിലായിതിനാല്‍ നടന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റു തിരക്കുകളുമായതോടെ ഡിജിപിയുമായുള്ള കൂടിക്കാഴ്ച വൈകുകയാണ്. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നാണെന്നും സംശയിക്കുന്നു. അടുത്ത ആഴ്ചയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.