നാഗാലാന്‍ഡിൽ മല്‍സരിക്കാനും റെഡി, മോദിയെ വാഴ്ത്തി വടക്കൻ; വിഡിയോ

tom-vadakkan-reaction
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് നല്ല വികസന കാഴ്ചപ്പാടെന്ന് ടോം വടക്കന്‍ മനോരമ ന്യൂസിനോട്. അതിനൊപ്പം നില്‍ക്കാനാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ആവശ്യപ്പെട്ടാല്‍ നാഗാലാന്‍ഡില്‍ വേണമെങ്കിലും  മല്‍സരിക്കുമെന്നും ടോം വടക്കന്‍ പറഞ്ഞു. 

കോണ്‍ഗ്രസിനെ ഞെട്ടിച്ചാണ് മുന്‍ മാധ്യമവിഭാഗം സെക്രട്ടറിയും മലയാളിയുമായ ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ടോം വടക്കന്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയ്ക്കാണ് ടോം വടക്കന്‍ തീരുമാനം പ്രഖ്യാപിച്ചത്. 

ടോം വടക്കന് ലോക്സഭാ സീറ്റ് നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത് ഇലക്ഷന്‍ കമ്മിറ്റിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. വടക്കന്റെ വരവ് ബിജെപിയെ സഹായിക്കുമെന്നും ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.