മോദി രാജ്യത്തെ കേള്‍ക്കുന്നില്ല, മന്‍ കി ബാത്ത് അല്ല പ്രധാനമന്ത്രിയുടെ ജോലി: രാഹുൽ

rahul-calicut
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കേള്‍ക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. സ്വന്തം മന്‍ കി ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ ജോലി. കഴിഞ്ഞ അഞ്ചു വര്‍ഷം കേട്ടത് ഒരാളുടെ ശബ്ദമാണ്. മന്ത്രിമാരോടോ സ്ഥാനപങ്ങളോടോ ജനങ്ങളോടോ ഒന്നും ആലോചിക്കുന്നില്ല.  ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട സ്ഥാപനങ്ങളെ മോദി പിടിച്ചടക്കി. 

ഇന്ത്യ എന്ത് ചെയ്യണമെന്ന് ബിജെപി പറയുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. വനിതാസംവരണ ബിൽ പാസാക്കും. സർക്കാർ ജോലിയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും.  അടിസ്ഥാനവരുമാന രേഖയുണ്ടാക്കലാണ് ആദ്യപടി. അതിനു കീഴില്‍വരുന്നവര്‍ക്കെല്ലാം മിനിമം വരുമാനം ബങ്ക് അക്കൗണ്ട് വഴി നല്‍കും. പാവപ്പെട്ട കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും രാഹുൽ കോഴിക്കോട്ട് ജനമഹാറാലിയില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.