ലീഗ്- എസ്ഡിപിഐ രഹസ്യചർച്ച; എത്തിയത് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും; വിഡിയോ പുറത്ത്

league-sdpi-talk
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാവാനിരിക്കെ എസ്.ഡി.പി.ഐ നേതാക്കളും മുസ്ലീംലീഗ് നേതാക്കളും തമ്മിൽ ചർച്ച നടത്തി. ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എസ്.ഡി.പി.ഐ നേതാക്കളായ നാസറുദ്ദീൻ എളമരം, അബ്ദുൽ മജീദ് ഫൈസി തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സിയുടെ ടാമറിന്റ് ഹോട്ടലിൽ ബുധനാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. അതേസമയം കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. അവിചാരിതമായാണ് ഹോട്ടലില്‍ എസ്.ഡി.പി.ഐ നേതാക്കളെ കണ്ടത്. പൊതുഇടത്തില്‍ രാഷ്ട്രീയ ചര്‍ച്ചനടത്തിയെന്ന വാദം ആരും വിശ്വസിക്കില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.