പി.ജെ. ജോസഫിന് ഇടുക്കി സീറ്റ്; നീക്കം അറിയില്ലെന്ന് ലീഗ്

pk-kunhalikutty
SHARE

പി.ജെ.  ജോസഫിന് ഇടുക്കി സീറ്റ് നല്‍കാനുളള നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മുസ്‌ലിം ലീഗ്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ചര്‍ച്ച തുടരുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു.  

പി.ജെ ജോസഫിനെ ഇടുക്കിയില്‍ യു.ഡി.എഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ആലോചനയുള്ളതായുള്ള റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു ലീഗ്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റ ഭാഗമായാണ് ഇടുക്കി ജോസഫിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയുമായി  രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. 

പി.ജെ ജോസഫിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നായിരുന്നു ജോസഫ് വിഭാഗം കോണ്‍ഗ്രസിനോട് പ്രധാനമായും  ആവശ്യപ്പെട്ടത്. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ കെ.എം മാണി തയാറല്ല. അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫില്‍ തിരികെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പി.ജെ ജോസഫിന്റ ആവശ്യത്തെ തള്ളാന്‍ കോണ്‍ഗ്രസിനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ഇടുക്കി വിട്ടുകൊടുത്ത് പി.ജെ ജോസഫിനെ യു.ഡി.എഫിന്റ പൊതുസ്വതന്ത്രനെന്ന നിലയില്‍ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്. അധികസീറ്റിന് ആവശ്യമുന്നയിച്ച മുസ്ലീംലീഗിന്റ നിലപാട് കൂടി അറിഞ്ഞിട്ടേ പക്ഷെ തീരുമാനമുണ്ടാകു. 

പി.ജെയ്ക്ക് ഇടുക്കി സീറ്റ് നല്‍കിയാല്‍ മാണിപക്ഷം എതിര്‍ക്കാനിടയില്ലെന്നാണ് സൂചന. പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും ജോസഫിന് ഒരു സീറ്റ് നല്‍കിയാല്‍ തീരാവുന്ന പ്രശ്നങ്ങളേ ഉളളെന്നുമായിരുന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രതികരണം. 

നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയല്ലെങ്കില്‍  ഇടുക്കിയില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.   പി.ജെ ജോസഫ് വന്നാല്‍  ജയം ഏളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരുന്നതോടെ കോട്ടയത്തും വിജയം സാധ്യമാകുമെന്നും കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.