കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം പറയുന്ന പരസ്യങ്ങൾ നീക്കാൻ നിർദേശം

tikkaram-meena-counter
SHARE

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടം പറയുന്ന എല്ലാ പരസ്യങ്ങളും നീക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി . പൊതുനിരത്തുകളിലേയും ഓഫിസുകളിലേയും  പൊതുവാഹനങ്ങളിലേയും പരസ്യങ്ങള്‍ നീക്കാനാണ് കലക്ടര്‍മാരുമായി  നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ആയിരം ദിവസം സംബന്ധിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങളും വെബ്സൈറ്റുകളിലെ പരസ്യങ്ങളും നീക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  തിങ്കളാഴ്ച തന്നെ ഇതു സംബന്ധിച്ച നിര്‍ദേശം ഗതാഗതവകുപ്പിനും കെഎസ് ആര്‍ടിസിക്കും നല്‍കിയിരുന്നു .  പരസ്യങ്ങള്‍ നീക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.