പി.ജയരാജനെ ‘ഇറക്കി’; പി.ശശിയെ ‘കയറ്റി’; കണ്ണൂർ സിപിഎമ്മിൽ അടിമുടി മാറ്റം

jayarajan-sasi-mv-jayarajan
SHARE

എട്ട് വർഷം നീണ്ട ജില്ലാ സെക്രട്ടറി പദവി വിട്ട് വടകരയിൽ പ്രചാരണത്തിനിറങ്ങി പി.ജയരാജൻ. പകരം ചുമതല നൽകാറാണ് കീഴ് വഴക്കമെങ്കിലും ജയരാജനെ നീക്കി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചെത്തിയ എം.വി.ജയരാജനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് വർഷമായി പാർട്ടിയിൽനിന്ന് പുറത്ത് നിറുത്തിയ മുൻ ജില്ലാ സെക്രട്ടറി പി.ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരികെയെടുത്തശേഷം നടന്ന ആദ്യ യോഗത്തിലാണ് ജയരാജനെ മാറ്റിയത്.

2011ൽ ലൈംഗിക ആരോപണ വിവാദത്തിൽപ്പെട്ട് പി.ശശി പുറത്തായപ്പോൾ പി.ജയരാജൻ ജില്ലാ സെക്രട്ടറിയായി. എട്ട് വർഷത്തിന് ശേഷം കുറ്റവിമുക്തനായി ശശി ജില്ലാ കമ്മിറ്റിയിൽ മടങ്ങിയെത്തിപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ ജയരാജനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തി. കതിരൂർ മനോജ്, അരിയിൽ ഷുക്കൂർ കേസുകളില്‍ ജയരാജനെതിരെ നിയമനടപടിയുണ്ടായപ്പോള്‍ പകരം ചുമതലയാണ് നൽകിയിരുന്നത്. ഈ കീഴ്‌വഴക്കമാണ് മറികടന്നിരിക്കുന്നത്.

ശശിക്ക് വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുമുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള ലിസ്റ്റിലും ശശിയുണ്ട്.

വടകരയിൽ ജയിക്കുകയെന്നത് പി.ജയരാജന്റെ വ്യക്തിപരമായ അഭിമാന പ്രശ്നം കൂടിയാണ്. കാരണം തോറ്റ് കഴിഞ്ഞാൽ മടങ്ങിയെത്താൻ ജില്ലാ സെക്രട്ടറി സ്ഥാനമില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.