കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി; ധോണിയുടെ നാട്ടിൽ ജയം ഓസീസിന്; പരമ്പരയില്‍ ആയുസ്സ്

india-ausis-ranchi-08
SHARE

റാഞ്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 32 റൺസിനാണ് ഇന്ത്യയുടെ തോൽവി. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി പാഴായി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313 റൺസാണെടുത്തത്. 10 പന്തുകൾ ബാക്കിനിൽക്കെ 281 റൺസിന് പുറത്തായ ഇന്ത്യ ഓസീസിന് സമ്മാനിച്ചത് 32 റൺസ് ജയം. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ ആയുസ് നീട്ടിയെടുത്തു.

ഇന്ത്യക്കായി കോഹ്‍ലിക്കൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. 95 പന്തുകൾ നേരിട്ട കോഹ്‌ലി, 16 ബൗണ്ടറിയും ഒരു സിക്സുകമുൾപ്പെടെ 123 റൺസെടുത്തു. കോഹ്‌ലി കഴിഞ്ഞാൽ ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ 32 റൺസെടുത്ത വിജയ് ശങ്കറാണ്. മഹേന്ദ്രസിങ് ധോണി (39 പന്തിൽ 26), കേദാർ ജാദവ് (39 പന്തിൽ 26), രവീന്ദ്ര ജഡേജ (31 പന്തിൽ 24), രോഹിത് ശർമ (14 പന്തിൽ 14), കുൽദീപ് യാദവ് (16 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നവർ. ശിഖർ ധവാൻ 10 പന്തിൽ ഒരു റണ്ണുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ, മുഹമ്മദ് ഷമി നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.