ഇറാനിലെ അക്രമണത്തിന് പിന്നിലും പാക്കിസ്ഥാൻ; തുടർന്നാൽ കനത്ത നടപടി: മുന്നറിയിപ്പ്

iran
SHARE

പാക്കിസ്ഥാന് താക്കീതുമായി ഇറാനും. ഇറാനില്‍ 27 സൈനികര്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാക്കിസ്ഥാനാണെന്നും ഇതിന് കനത്ത വിലനല്‍കേണ്ടിവരുമെന്നും ഇറാന്‍ വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനിലെ ജയ് ഷ് – അല്‍ അദില്‍ എന്ന തീവ്രവാദ സംഘടനയാണെന്ന് ഇറാന്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാരെ കണ്ടെത്തി പാക്കിസ്ഥാന്‍ നടപടിെയടുത്തില്ലെങ്കില്‍ രാജ്യാന്തര നിയമങ്ങള്‍ക്ക് വിധേയമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ സൈനികമേധാവി താക്കീത് നല്‍കി. 

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിരുന്നു ആക്രമണം. പാക്കിസ്ഥാനുമായി ആയിരം കിലോമീറ്റര്‍ അതിര്‍ത്തിപങ്കിടുന്ന രാജ്യമാണ് ഇറാന്‍. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.