കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ റദ്ദാക്കി; ചടുലനീക്കവുമായി രാജ്യം

PTI2_15_2019_000083B
SHARE

മിര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കം കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുല്‍വാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം  ജെയ്ഷെ തലവന്‍ മസൂദ് അസര്‍ ചാവേറാക്രമണത്തിന് നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍ വച്ചാണെന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പ്രത്യാക്രമണം മുന്നില്‍ക്കണ്ട്  ഭീകരക്യാംപുകള്‍ പാക്കിസ്ഥാന്‍ ഒഴിപ്പിച്ചു തുടങ്ങി.

പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മസൂദ് അസര്‍, ശബ്ദസന്ദേശം മുഖേന ചാവേറാക്രമണത്തിന് നിര്‍േദശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരീപുത്രനും ജെയ്ഷെ മുഹമ്മദിന്‍റെ കമാന്‍ഡറുമായ  ഉസ്മാനെ സുരക്ഷാസേന വധിച്ചതിന് വന്‍തിരിച്ചടി നല്‍കണമെന്നും കശ്മീരില്‍ നിന്നുളളവരെ ചാവേറാക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ണായകതെളിവുകളാണ് അന്വേഷണഏജന്‍സികള്‍ക്ക് ലഭിച്ചത്. പാക്കിസ്ഥാന്‍റെയും മസൂദ് അസറിന്‍റെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറും.

അതിനിടെ, പുല്‍വാമ ആക്രമണത്തിന് ഭീകരന്‍ എത്തിയത് ചുവന്ന കാറിലാണെന്ന മൊഴി എന്‍.ഐ.എ അന്വേഷണസംഘത്തിന് ലഭിച്ചു. അതേസമയം, കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷയും മറ്റ് സൗകര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബിര്‍ ഷാ, ഹാഷിം ഖുറേഷി തുടങ്ങിയവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.