പെരുമ്പാവൂരിൽ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സംഘർഷം

perumbavoor
SHARE

പെരുമ്പാവൂർ ബഥേൽ സൂലാക്കോ പള്ളിയിൽ വീണ്ടും ഓർത്തഡോക്സ്-യാക്കോബായ സഭാ വിശ്വാസികൾ തമ്മിൽ സംഘർഷം. രാവിലെ പ്രാർഥനയ്ക്കെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയ യാക്കോബായ വിശ്വാസികൾ പള്ളിക്കകത്ത് പ്രാർഥനായജ്ഞം നടത്തുകയാണ്. ഓർത്തഡോക്സ് സഭാ വിശ്വാസികൾ മറ്റൊരു താഴിട്ട് ഗേറ്റ് പുറത്തു നിന്നു പൂട്ടി. 

സംഘർഷാവസ്ഥ കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹം പള്ളി പരിസരത്തുണ്ട്. പള്ളിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി ഓർത്തോഡ്ക്സ് സഭ കഴിഞ്ഞ ദിവസം പെരുമ്പാവൂർ കോടതിയിൽ നിന്ന് ഉത്തരവ് നേടിയിരുന്നു. ഇതോടെയാണ് യാക്കോബായ സഭാഗംങ്ങൾ പള്ളിക്കകത്ത് പ്രാർഥനായഞ്ജം ആരംഭിച്ചത്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.