കൊട്ടിയൂര്‍ പീഡനം: ശിക്ഷ മാതൃകാപരമെന്നു മാനന്തവാടി രൂപത

roopatha-reaction
SHARE

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന്  നല്‍കിയ ശിക്ഷ  മാതൃകാപരമെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ച് നിരപരാധികളെയാണ് പ്രതിചേര്‍ത്തത്. അവരെ വെറുതെ വിട്ടത് സന്തോഷകരമെന്നും  മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു 

പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി  60 വര്‍ഷം തടവ് ശിക്ഷിച്ചിട്ടുണ്ടെങ്കിലും  ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. കളളസാക്ഷിപറഞ്ഞതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ  കേസെടുക്കണമെന്നും വിധിയില്‍  നിര്‍ദേശിച്ചിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുെടയും കുഞ്ഞിന്റെയും സംരക്ഷണം ലീഗല്‍ സംരക്ഷണ അതോറിറ്റിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.  

കേസില്‍ ഗൂഢാലോചന അടക്കം  ആരോപിക്കപ്പെട്ട് പ്രതിചേര്‍ത്തിരുന്ന  ഒരു വൈദികനും നാല് കന്യാസ്ത്രീകളും അടക്കം ആറുപ്രതികളെ തലശേരി പോക്സോ കോടതി വെറുതെ വിട്ടു.  ഇവര്‍‌ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.  സിസ്റ്റർമാരായ ലിസ് മരിയ, അനിറ്റ, ഒഫിലിയ, വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം സിസ്റ്റർ ബെറ്റി, കൊട്ടിയൂര്‍ പളളി ജീവനക്കാരിയായിരുന്ന തങ്കമ്മ നെല്ലിയാനി എന്നിവരെയാണ് വെറുതെ വിട്ടത്. 

പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ  പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് കൊട്ടിയൂര്‍ പളളി വികാരിയായിരുന്ന ഫാദര്‍ റോബിനെതിരെ 2017 ഫെബ്രുവരി 26 നാണ് കേസ്  റജിസ്റ്റര്‍ ചെയ്തത്

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.