ഭീകരാക്രമണം: മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഉമൈർ, പദ്ധതി ഖാസി റഷീദിന്റേത്

INDIA-KASHMIR/BLAST
SHARE

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിന്‍റെ സഹോദരപുത്രന്‍ മുഹമ്മദ് ഉമൈര്‍. അഫ്ഗാനിലെ സ്ഫോടക നിര്‍മാണ വിദഗ്ധന്‍ ഖാസി അബ്ദുള്‍ റഷീദാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. ആറ് പേര് ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് വിവരം. ശ്രീനഗര്‍ ജമ്മു ദേശീയപാതയിലേയ്ക്ക് എത്തിച്ചേരുന്ന ഇടറോഡ് വഴിയാണ് ചാവേര്‍ അദില്‍ അഹമ്മദ് ധര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായെത്തിയത്.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹറിന്‍റെ മൂത്ത സഹോദരന്‍ അതര്‍ ഇബ്രാഹിമിന്‍റെ മകന്‍ മുഹമ്മദ് ഉമൈറാണ് പുല്‍വാമ ഭീകരാക്രമണത്തിന്‍ മുഖ്യസൂത്രധാരനെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. ജെയ്ഷെയുടെ ഭീകര പരിശീലകനും ബോംബ് നിര്‍മാണ വിദഗ്ധനുമായ ഖാസി അബ്ദുള്‍ റഷീദാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. 2018 ഡിസംബറിലാണ് ഖാസി ഇന്ത്യയിലെത്തിയത്. 

അഫ്ഗാനില്‍ അമേരിക്കെതിരായ ഏറ്റുമുട്ടലുകളില്‍ പങ്കെടുത്തിട്ടുണ്ട് ഖാസി. കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര പരിശീലനം നല്‍കുന്ന ഖാസി ഇപ്പോള്‍ പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദിലാണുള്ളത്. ചാവേറായ അദില്‍ അഹമ്മദ് ധറിനെ ഒരുവര്‍ഷം ഖാസി പരിശീലിപ്പിച്ചു. സുരക്ഷാസേനയുമായി നേരത്തെയുണ്ടായ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടാണ് ഖാസി പാക് അധിനിവേശ കശ്മീരിലെയ്ക്ക് കടന്നത്. 

100 കിലോ ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ലെത്പോറിയില്‍വെച്ച് ബോംബ് നിര്‍മിക്കുകയും 13ന് രാത്രി വാഹനത്തില്‍ നിറയ്ക്കുകയും ചെയ്തു. ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ പാംപോറിനും അവന്തിപോരയ്ക്കും ഇടയിെല 15 കിലോമീറ്റര്‍ ദൂരത്തിലാണ് പലപ്പോഴും സൈന്യത്തിന് നേരെ ആക്രമണം നടക്കുന്നത്. ഇക്കാര്യം പ്രത്യേകം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. തെക്കന്‍ കശ്മീരിലെ വവിധയിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. എന്‍എസ്ജി സ്ഫോടനത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.