സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല മുല്ലക്കര രത്നാകരന്

mullakkara
SHARE

തർക്കങ്ങൾക്കിടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല മുല്ലക്കര രത്നാകരൻ എംഎൽഎയ്ക്ക്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്ക് ശക്തിയുള്ള ജില്ലയിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന നേത്യത്വം നിലപാടെടുത്തതോടെയാണ് മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗൺസിൽ അംഗീകാരം നൽകിയത്. എന്നാൽ തീരുമാനങ്ങൾ െഎകകണ്േഠനെയായിരുന്നുവെന്ന് അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. 

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്ക് ശക്തിയുള്ള ജില്ലയിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുത്തതോടെയാണ് മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗൺസിൽ അംഗീകാരം നൽകിയത്.

ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല മുല്ലക്കര രത്നാകരന് നൽകാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കൗൺസിലിൽ ഉയർന്ന എതിർപ്പിന് സമാനമായ സാഹചര്യം സിപിഐ കൊല്ലം ജില്ലാ എക്സിക്യുട്ടിവിലും കൗൺസിലിലും ഉയർന്നു. സെക്രട്ടറിയെ  സംസ്ഥാനനേതൃത്വം കെട്ടിയിറക്കുന്നതു ശരിയല്ലന്നായിരുന്നു വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടിക്ക് ശക്തിയുള്ള ജില്ലയിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന നേത്യത്വം നിലപാടെടുത്തു. ഇതോടെ മുല്ലക്കര രത്നാകരന് ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല നൽകാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനത്തിന്  ജില്ലാ കൗൺസിൽ അംഗീകാരം നൽകി. എന്നാൽ തർക്കത്തെ തുടർന്ന് അസിസ്റ്റന്റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനായില്ല.

ദേശീയ കൗൺസിലിടക്കം പാർട്ടിയുടെ മൂന്നു ഘടകങ്ങളിൽ അംഗമായതിനെ തുടർന്ന് എൻ. അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നേരത്തെ സംസ്ഥാന കൗൺസിൽ തീരുമാനിച്ചിരുന്നു. പകരം ആർ രാജേന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള  സംസ്ഥാന നേതൃത്വത്തിന്റെ നീക്കം  കാനം രാജേന്ദ്രൻ ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കൾ പങ്കെടുത്ത ജില്ലാ കൗൺസിൽ തള്ളി. ഇത് വിഭാഗീയതയാണെന്ന് സംസ്ഥാന കൗൺസിലിൽ അടക്കം വിമർശനവും ഉയർന്നിരുന്നു. ഇതിനുപിന്നാലെ അനിരുദ്ധൻ രാജിക്കത്ത് നൽകുകയായിരുന്നു.

MORE IN BREAKING NEWS
SHOW MORE