
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ തലശേരി കോടതിയില്‍നിന്ന് എറണാകുളത്തെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. തലശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൂര്‍ണമായും നീതി ലഭിക്കില്ലെന്നും ഹര്‍ജിയില്‍ കുടുംബം ചൂണ്ടികാട്ടും. കേരള പൊലീസ് കുറ്റപത്രം തലശേരി കോടതിയില്‍ സമര്‍പ്പിച്ചതുകൊണ്ടാണ് തുടരന്വേഷണം നടത്തിയ സിബിഐയും അനുബന്ധ കുറ്റപത്രം തലശേരിയില്‍ നല്‍കിയത്.
മറ്റന്നാള്‍ ഈ കുറ്റപത്രം കോടതി പരിശോധിക്കും. എന്നാല്‍ തലശേരിയില്‍ വിചാരണ നടത്തുന്നതിനോട് ഷുക്കൂറിന്റെ കുടുംബത്തിനും മുസ്ലിം ലീഗിനും താല്പര്യമില്ല. അതേസമയം പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കുമെതിരെ ചുമത്തിയ കൊലപാതകകുറ്റം നിലനില്‍ക്കില്ലെന്ന വിലയിരുത്തലിലാണ് സിപിഎം. തലശേരി കോടതിയില്‍ വിചാരണ നടന്നാല്‍ വാദിച്ച് ജയിക്കാമെന്നും സിപിഎം കരുതുന്നു.