പണിമുടക്കിൽ പങ്കെടുത്തവർക്കും ശമ്പളം; ആകസ്മിക അവധിയായി കണക്കാക്കും

strike
SHARE

ദേശീയപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും  ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പണിമുടക്ക് ദിവസങ്ങള്‍ ആകസ്മിക അവധിയോ മറ്റ് അര്‍ഹതപ്പെട്ട അവധിയോ ആയികണക്കാക്കും.

ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ജനുവരി എട്ട്, ഒന്‍പത് ദിവസങ്ങളിലായിരുന്നു പൊതുപണിമുടക്ക്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായിരുന്നു പണിമുടക്കിയത്. ശബരിമല വിഷയത്തില്‍ ആവര്‍ത്തിച്ചുണ്ടായ ഹര്‍ത്താലുകള്‍ക്ക് പിറകെ വന്ന പണിമുടക്ക് , കേരളത്തില്‍ വലിയബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.