ശബരിമല നട ഇന്ന് തുറക്കും; നിരോധനാജ്ഞ ഇല്ല; സ്ത്രീകളെത്തുമെന്ന് സൂചന

sabarimala
SHARE

കുംഭമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്  കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുംഭ മാസ പൂജകൾ കഴിഞ്ഞ് ഫെബ്രുവരി 17 ന് നട അടയ്ക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നട തുറന്ന് സാധ്യത കണക്കിലെടുത്ത് മാത്രം നിരോധനാജ്ഞ മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. ഇന്ന് വൈകിട്ട് അഞ്ചിന് മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. സുരക്ഷക്കായി സന്നിധാനത്ത് 425 പൊലീസുകാരും പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ 475 പൊലീസുകാരുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുൻപ് ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 50 ൽ താഴെ പൊലീസുകാർ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവടങ്ങളിൽ പ്രത്യേക സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

ഈ മൂന്ന് കേന്ദ്രങ്ങളിലും സുരക്ഷ ഒരുക്കുന്നത് ഒരോ എസ് പി മാരുടെ നേതൃത്വത്തിലാണ്. സന്നിധാനത്ത് വി അജിത്തിനും പമ്പയിൽ എച്ച് മഞ്ജുനാഥിനും നിലയ്ക്കലിൽ പി കെ മധുവിനുമാണ് ചുമതല.  അഞ്ചു ദിവസം ദർശനം ഉണ്ടാകുന്ന സാഹചര്യത്തിൽ മണ്ഡലക്കാലത്ത് കണ്ട തിനേക്കാൾ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്‌ സുപ്രിം കോടതി വിധി നിലനിൽക്കുന്നതിനാൽ നവോദ്ധാനകേരളം ശബരിമലയിലേക്ക് കൂട്ടായ്മ  ദർശനത്തിനായി ഇനിയും യുവതികളെ എത്തിക്കും എന്നാണ് സൂചന.

രാവിലെ പത്ത് മണിയ്ക്ക് ശേഷമായിരിക്കും തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും നിലയ്ക്കലിൽ നിന്ന് കടത്തിവിടുക ഇത്തവണയും പാർക്കിംഗ് സൗകര്യം നിലയ്ക്കലിലാണ്. തീർത്ഥാടകർക്കായി ഇവിടെ നിന്ന് കെ എസ് ആർ ടി സി  ബസുകൾ സർവ്വീസ് നടത്തും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.