അധിക്ഷേപം; രാജേന്ദ്രനെതിരെ രേണുരാജ് സ്പീകർക്ക് പരാതി നൽകി

rajendran-renu
SHARE

മൂന്നാറിലെ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടി ദേവികുളം സബ് കലക്ടർ രേണുരാജ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. എസ്.രാജേന്ദ്രൻ എം.എൽ.എ, മൂന്നാർ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാകും ഹർജി നൽകുക. ഹൈക്കോടതി ഉത്തരവിന്റെ ലംഘനവും ഹർജിയിൽ ചൂണ്ടിക്കാട്ടും. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് രേണു രാജിന്റെ തീരുമാനം. 

മൂന്നാർ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകാനായിരുന്നു ആദ്യ നീക്കമെങ്കിലും നിയമോപദേശത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനെതിരെ സർക്കാർ തന്നെ കോടതിയലക്ഷ്യ ഹർജി നൽകുന്നതിലെ അനൗചിത്യം  എഎജി ദേവികുളം സബ് കലക്ടറെ ബോധ്യപ്പെടുത്തുകയായിരുന്നു. എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്കെതിരെ ദേവികുളം സബ് കലക്ടര്‍ സ്പീക്കര്‍ക്ക് പരാതിനല്‍കി. എംഎല്‍എ അധിക്ഷേപിച്ചെന്നാണ് പരാതിയെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.