അധിക സീറ്റിലുറച്ച് ലീഗും മാണിയും; കുരുക്കഴിക്കാൻ യുഡിഎഫ്

udf-1
SHARE

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച 18ന്. അന്നുതന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ അവകാശപ്പെട്ടു. ജനമഹായാത്ര നയിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ല. ഇതേസമയം മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മും അധികസീറ്റെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 

ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗമാണ് 18ന് സീറ്റ് ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതോടെ ഇന്നത്തെ യോഗം സീറ്റ് വിഭജനം വിശദമായി ചര്‍ച്ച ചെയ്തില്ല. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുമായി 18ന് തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കാനാകുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്.

ലീഗ് മൂന്നാം സീറ്റിനായും കേരളകോണ്‍ഗ്രസ് രണ്ടാം സീറ്റിനായുമുള്ള അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും മുന്നണിയുടെ വിജയസാധ്യത മുന്‍നിര്‍ത്തി ഉഭയകക്ഷി ചര്‍ച്ചയില്‍ ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഇടുക്കി സീറ്റ് ആവശ്യപ്പെട്ട കേരള കോണ്‍ഗ്രസ് ജേക്കബുമായി 19നാണ് ചര്‍ച്ച. സീറ്റ് വിഭജനം പൂര്‍ത്തിയായാലുടന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് കക്ഷികള്‍ കടക്കും. കെ.പി.സി.സി പ്രസിഡന്റിന്റെ അഭാവം ഉഭയകക്ഷി ചര്‍ച്ചയെ ബാധിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍.

യു.ഡി.എഫുമായി സഹകരിക്കാന്‍ താല്‍പര്യംപ്രകടിപ്പിച്ച കക്ഷികളുടെ കാര്യം 18ന് ശേഷം ചര്‍ച്ച ചെയ്യും. പി.സി.ജോര്‍ജിന്റെ ആവശ്യം കോണ്‍ഗ്രസുമായുള്ള സഹകരണം ആയതിനാല്‍ അക്കാര്യം കെ.പി.സി.സിയാകും ചര്‍ച്ച ചെയ്യുകയെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.