നാട്ടുകാരെ മതിയെന്ന് പത്തനംതിട്ട ഡിസിസി; ഹൈക്കമാന്റിന് പട്ടിക നൽകും

anto-antony-4
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നേതാക്കളെതന്നെ പത്തനംതിട്ടയിൽ മൽസരിപ്പിക്കണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലയിൽനിന്നുള്ള യോഗ്യരായ സ്ഥാനാർഥികളുടെ പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് സമർപ്പിക്കാൻ ഡി.സി.സി യോഗം തീരുമാനിച്ചു. ആന്റോ ആൻറണി എം.പിയുടെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിനുള്ളിൽ കരുനീക്കങ്ങൾ നടക്കുന്നുവെന്ന സൂചനകൾക്കിടയിലാണ് ഡി.സി.സിയുടെ പുതിയ തീരുമാനം.

പത്തനംതിട്ട ജില്ലയിൽനിന്നുള്ള നേതാക്കൻമാരെ തിരഞ്ഞെടുപ്പുകളിൽ അവഗണിക്കണിക്കുന്നുവെന്ന ആക്ഷേപം ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ശക്തമാണ്. പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. ജില്ലയിൽനിന്നുള്ള ചില നേതാക്കൾ അവസരത്തിനായി കോൺഗ്രസ് കേന്ദ്രനേതൃത്വത്തെ സമീപിച്ചതായാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ള മൂന്നുപേരുടെ ലിസ്റ്റ് തയാറാക്കാൻ തീരുമാനിച്ചത്.

രണ്ടും അതിലേറെയും തവണ മൽസരിച്ച് ജയിച്ചവർക്ക് പകരം പുതിയ ആളുകൾക്ക് അവസരം  നൽകണമെന്നതുമാത്രമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യമെന്ന് ഡി.സി.സി പ്രസിഡൻറ് ആവർത്തിക്കുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാവുകൂടിയായ ആൻറോ ആൻറണി എം.പി രണ്ടു ടേം പൂർത്തീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലയിലെ കോൺഗ്രസിനുള്ളിൽ പുതിയ ആവശ്യം ശക്തമായിരിക്കുന്നത്.

യോഗ്യതയുള്ളവർ തഴയപ്പെടുന്ന സാഹചര്യം ഇനിയുമുണ്ടാകരുതെന്ന പൊതുവികാരം ഡി.സി.സി ജനറൽ ബോഡി യോഗത്തിലും ഉയർന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.