എംഎൽഎ ശകാരിച്ചു; രേണുരാജിനെ പിന്തുണച്ച് കലക്ടറുടെ റിപ്പോര്‍ട്ട്

Renu Raj | S Rajendran
SHARE

ദേവികുളം സബ് കളക്ടറെ പിൻതുണച്ച് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എം എൽ എ ദേവികുളം സബ് കളക്ടറെ ശകാരിച്ചുവെന്നും ജില്ലാ കളക്ടർ റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. പഞ്ചായത്ത് നടത്തുന്നത് അനധികൃത നിർമാണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.

വിഷയത്തിൽ ദേവികുളം സബ് കളക്ടർ രേണുരാജ്  സ്വീകരിച്ച നിലപാടിനെ  പിൻതുണയ്ക്കുന്നതാണ്. ജില്ലാ കളക്ടർ ജീവൻ ബാബുവിന്റെ റിപ്പോർട്ട്‌ . പുഴയിൽ നിന്ന് 50 യാർഡ് അകലെ മാത്രം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിയെന്നിരിക്കെ ഇപ്പോൾ കെട്ടിട നിർമ്മാണം നടക്കുന്നത് ആറ് യാർഡ് അകലെ മാത്രമാണെന്ന് റിപ്പോർട്ട് പറയുന്നു. നിയമം നടപ്പിലാക്കാൻ ശ്രമിച്ച സബ് കളക്ടറെ എം എൽ എ ശകാരിച്ചു. 

സ്ത്രീ എന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും എം എൽ എ യുടെ പരാമർശങ്ങൾ അപകീർത്തികരമെന്ന സബ് കളക്ടറുടെ റിപ്പോർട്ടും ജില്ലാ കളക്ടർ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടി മടക്കി അയക്കാൻ എം എൽ എ നേതൃത്വം നൽകി. സബ് കളക്ടറെ ഫോണിൽ വിളിച്ച് കെട്ടിട നിർമ്മാണം തടയാൻ ആരാണ് അധികാരം നൽകിയതെന്ന് എം എൽ എ ആക്രോശിച്ചു. അനധികൃത നിർമ്മാണം തുടരാൻ കാരണമായത് എം എൽ എ ആണെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, മൂന്നാർ പാർട്ടി ഗ്രാമത്തിലെ എസ് രാജേന്ദ്രൻ എംഎൽഎയുടെ  ഭൂമി കയ്യേറ്റമാണോയെന്നു കണ്ടെത്താൻ സർവ്വേ നടത്തണമെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്‌. കെഎസ്ഇബിയുടെ ഭൂമിയെന്ന സംശയവും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടു പരിശോധിച്ച ശേഷം തുടർ നടപടിയെന്നു സബ് കലക്ടർ. 

എസ് രാജേന്ദ്രൻ എം എൽ എ യുടെ വീടിനോടു ചേർന്നുള്ള ഭൂമിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ്  വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്‌.  അനധികൃത നിർമാണവും കയ്യേറ്റവും സംബന്ധിച്ചു വിശദമായ സർവ്വേ നടത്തും. തഹസിൽധാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.