ചെങ്ങന്നൂരിൽ ഉദ്ഘാടനപ്പെരുമഴ; ഒറ്റദിവസം 8 റോഡ് രണ്ട് കെട്ടിടം; റിക്കോഡിട്ട് സുധാകരൻ

g-sudhakaran-inauguration
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെങ്ങന്നൂർ മണ്ഡലത്തിൽ ഉദ്ഘാടനപ്പെരുമഴ. ഒറ്റദിവസംകൊണ്ട് എട്ട് റോഡുകളും രണ്ട് കെട്ടിടങ്ങളുമാണ് മണ്ഡലത്തിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ ആയിരം ദിവസം പൂർത്തീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തുന്ന ആയിരം പദ്ധതികളുടെ ഭാഗമാണ് ഉദ്ഘാടനങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.

പുലിയൂർ പി.എച്ച്.സി കെട്ടിടം, ലാബ് എന്നിവയുടെയും ചെങ്ങന്നൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൻറെയും ഉദ്ഘാടനങ്ങളോടെയാണ് മന്ത്രി ജി.സുധാകരൻറെ ചെങ്ങന്നൂർ മണ്ഡലത്തിലെ പരിപാടികൾ തുടങ്ങിയത്. ആരോഗ്യമേഖലയിൽ സമൂല മാറ്റങ്ങൾ വരുത്തുവാൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനു കഴിഞ്ഞതായി ജി.സുധാകരൻ പറഞ്ഞു. അസാധ്യമായതെന്നു തോന്നുന്നതെല്ലാം സാധ്യമാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു. തുടർന്ന് തുരുത്തിമേൽ എത്തിയ മന്ത്രി മൂന്ന് റോഡുകൾ ഉദ്ഘാടനം ചെയ്തു. മുടങ്ങി കിടന്ന പദ്ധതികൾ ഒരോന്നായി ഏറ്റെടുത്തു നടത്തികൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി, അമ്പലപ്പുഴ. _തിരുവല്ല റോഡുകളുടെ നിർമ്മാണവും ഉദാഹരണമായി മന്ത്രി എടുത്തു പറഞ്ഞു.

ചെങ്ങന്നൂർ മാർക്കറ്റ് ജംക്ഷൻ, പിരളശേരി എന്നിവിടങ്ങളിൽവച്ച് അഞ്ച് റോഡുകളുടെകൂടി ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ചടങ്ങുകളിൽ സജി ചെറിയാൻ എം.എൽ.എയും സന്നിഹിതനായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മണ്ഡലത്തിൽ നടത്തിയ ഉദ്ഘാടന മാമാങ്കങ്ങൾക്ക് സമാനമായ രീതിയിലാണ് ഇടതുസർക്കാരിൻറെ നീക്കമെന്ന ആരോപണവുമായി പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.