ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം; 9 മരണം, താമസക്കാരിൽ മലയാളികളും

delhi-fire
SHARE

ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. ഏഴ് പുരുഷന്മാരും ഒരുസ്ത്രീയും കുഞ്ഞുമാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 

25 പേര്‍ക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. ഹോട്ടല്‍ താമസക്കാരില്‍ ചേരാനെല്ലൂരില്‍ നിന്നുള്ള പത്തംഗസംഘവും ഉള്‍പ്പെടുന്നു. ഇവരില്‍ മൂന്നുപേര്‍ക്ക് പൊള്ളലേറ്റതായി സൂചനയുണ്ട്. നളിനിയമ്മ, വിദ്യാസാഗര്‍, ജയ എന്നിവരെക്കുറിച്ച് അറിവില്ല. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തിയത്.  തീയണച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് 

രാവിലെ 4.30ഓടെയാണ് തീപിടിത്തമുണ്ടാകുന്നത്. ഷോർട്ട്സർക്ക്യൂട്ടാണ് കാരണമെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ ഏഴുമണിവരെ തീയും ഒപ്പം കനത്തും പുകയും ഉയർന്നു. നാൽപതിലധികം മുറികൾ കത്തിയമർന്നു. 26 അഗ്നിശമനസേനാസംഘങ്ങളാണ് അപകട സ്ഥലത്ത് പാഞ്ഞെത്തിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.