രാജേന്ദ്രനെ തള്ളി സി.പി.എം; സ്ത്രീവിരുദ്ധവും ദൗർഭാഗ്യകരവുമെന്ന് വിമർശനം

Renu Raj | S Rajendran
SHARE

എസ് രാജേന്ദ്രൻ എം എൽ എ യെ തള്ളി സി പി എം. ദേവികുളം സബ്കലക്ടർക്ക് എതിരായ പരാമർശം അനുചിതമെന്ന് സി പി എം ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. ഖേദപ്രകടനം നടത്തുമ്പോഴും എം എൽ എ സ്വീകരിച്ചത് തെറ്റായ നിലപാടെന്ന് മന്ത്രി എം എം മണി. ശിക്ഷാ നടപടി കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി. സമത്വവും സ്ത്രീ ശാക്തീകരണവും  മുഖമുദ്രയാക്കിയ പാർട്ടിയുടെ നിലപാടുകൾക്ക് വിരുദ്ധമാണ് എം എൽ എ  സബ് കളക്ടർക്ക് എതിരായി നടത്തിയ പരാമർശങ്ങളെന്ന് പാർട്ടി കണ്ടെത്തി. എം എൽ എ നടത്തിയ പരാമർശങ്ങൾ തള്ളിയ പാർട്ടി ഉചിതമായ ശിക്ഷാ നടപടി പിന്നീട് കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കും.

പരാമർശങ്ങൾ പാർട്ടി കാഴ്ചപ്പാടുകൾക്ക് വിരുദ്ധവും ദൗർഭാഗ്യകരവുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെട്ടുത്തി. കോൺഗ്രസ്സ് ഡി സി സി അംഗം പഞ്ചായത്ത് പ്രസിഡന്റായ മൂന്നാറിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജനപ്രതിനിധിയെന്ന നിലയിൽ എം എൽ എ സ്വീകരിക്കേണ്ടിയിരുന്നത്.

എസ് രാജേന്ദ്രൻ എത്താതിരുന്നതിനാൻ അദ്ദേഹം കൂടിയുള്ള കമ്മറ്റിയിൽ ശിക്ഷാ നടപടി സ്വീകരിക്കാനാണ് പാർട്ടി തീരുമാനം. ലോക് സഭാ തിരഞ്ഞെടുപ്പു അടുത്തെത്തിയ സാഹചര്യത്തിൽ  മുഖം രക്ഷിക്കുന്നതിനും, പ്രശ്ന പരിഹാരത്തിനുമുള്ള  പാർട്ടി ഇടപെടൽ വ്യെക്തമാക്കുന്നതാണ്  ഈ തീരുമാനങ്ങൾ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.