പ്രതിഷേധം കടു‌പ്പിച്ച് നായിഡു; രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച്

chandrababu-naidu-2
SHARE

ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതിഷേധമാര്‍ച്ച്. ആന്ധ്രാഭവനില്‍ നിന്നും റാലിയായി രാഷ്ട്രപതി ഭവനിലെത്തിയ നായിഡു പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള  നിവേദനം രാഷ്ട്രപതിക്ക് കൈമാറി.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാത്ത മോദി സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ചന്ദ്രബാബു നായിഡു.  കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്   നായിഡു കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ ഉപവാസത്തിനു  പ്രതിപക്ഷ കക്ഷികളിൽ നിന്നടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള നിവേദനം രാഷ്‌ട്രപതി റാംനാഥ് കോവിന്ദിന് ചന്ദ്രബാബു നായിഡു സമർപ്പിച്ചു. ആന്ധ്ര ഭവനിൽ നിന്നും മന്ത്രിമാർ ,എം.പി മാർ, എം.എൽ.എ മാർ എന്നിവർക്ക് ഒപ്പം റാലിയായി എത്തിയായിരുന്നു നായിഡു നിവേദനം നൽകിയത്.

ഡൽഹി കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാരിനെതിരെ തുടർച്ചയായി നടത്തുന്ന സമരങ്ങൾ ലോക്സഭാ തെരഞ്ഞടുപ്പിൽ ഗുണം ചെയ്യും എന്ന കണക്ക് കൂട്ടലിലാണ് നായിഡു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.