എസ്പി- ബിഎസ്പി- കോൺഗ്രസ് വെല്ലുവിളി ഏൽക്കില്ല; യുപിയിൽ 74 സീറ്റ് നേടും: അമിത് ഷാ

amit-shah-2
SHARE

വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയുള്ള ബി.ജെ.പിയുടെ രാജ്യവ്യാപക പ്രചാരണപരിപാടിക്ക് തുടക്കമായി. അഹമ്മദാബാദിലെ സ്വന്തം വസതിയില്‍ പതാക ഉയര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്  പരിപാടിക്ക് തുടക്കമിട്ടത്. ദേശീയബോധമില്ലാത്തവരുടെ കൂട്ടുകെട്ടാണ് പ്രതിപക്ഷ ഐക്യമെന്ന് അമിത് ഷാ കുറ്റപ്പെടുത്തി

പാര്‍ട്ടിക്കൂറ് പാറിപ്പറക്കുന്ന വീട്ടുമുറ്റങ്ങളൊരുക്കിയാണ്  ബി.ജെ.പി ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രവര്‍ത്തകരെയും അനുഭാവികളെയും സജ്ജമാക്കുന്നത്. ‘മേരാ പരിവാര്‍, ബി.ജെ.പി പരിവാര്‍’ പരിപാടിയിലൂടെ പാര്‍ട്ടിയുടെ ബഹുജന അടിത്തറ രാജ്യത്തിന്റെ മുക്കിലും മൂലയിലും എതിരാളികള്‍ക്ക് കാട്ടിക്കൊടുക്കല്‍കൂടി ലക്ഷ്യമിടുന്നു. 

പ്രാദേശിക തലത്തിലുള്‍പ്പെടെ അഞ്ചുകോടിയിലധികം വരുന്ന പാര്‍ട്ടി  ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും വീടുകളിലാണ് ആദ്യഘട്ടത്തില്‍ പതാക ഉയര്‍ത്തുന്നത്.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏകോപനത്തിനായി ഗുജറാത്തിലെത്തിയ അമിത് ഷാ പരിപാടിക്ക് തുടക്കമിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ദേശീയകാഴ്ചപ്പാടില്ലാത്ത പ്രാദേശിക പാര്‍ട്ടികള്‍ക്ക് രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കാനാവില്ലെന്ന് അമിത് ഷാ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ എസ്.പി.– ബി.എസ്.പി സഖ്യവും പ്രിയങ്കയിലൂടെ കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികളെ തള്ളിക്കളഞ്ഞ അമിത് ഷാ സംസ്ഥാനത്തെ എണ്‍പതില്‍ 74 സീറ്റും ബി.ജെ.പി നേടുമെന്നും അവകാശപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.