പെൺകുട്ടിയെ വനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; ഇമാമിനെതിരെ കേസ്

shafeeq-al-qasimi
SHARE

തിരുവനന്തപുരം വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൊളിക്കോട് മുസ്‌ലിം പള്ളി മുന്‍ ഇമാം, ഷഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തു. പെണ്‍കുട്ടി പരാതി നല്‍കാത്തതിനാല്‍ പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തത്.  ഇമാമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്നു ഷഫീഖ് അല്‍ ഖാസിമി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം  പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ളതിനാല്‍ സ്കൂള്‍ വിട്ട് വരുന്നവഴിക്ക് വാഹനത്തില്‍ കയറ്റിയതാണെന്നാണ് ഇമാം പറയുന്നത്. സുഹൃത്തിനെ കാണാന്‍ പോയി മടങ്ങുമ്പോള്‍ വഴിതെറ്റിയാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയതെന്നും വിശദീകരിക്കുന്നു. പെണ്‍കുട്ടിയും ഇത് ശരിവച്ചതോടെ ആറ് ദിവസമായിട്ടും  കേസെടുത്തിരുന്നില്ല. എന്നാല്‍ ഇദേഹം ഇമാമായിരുന്ന അതേപള്ളിയുടെ പ്രസിഡന്റ് പരാതി നല്‍കിയതോടെയാണ് വിതുര പൊലീസ് കേസെടുത്തത്. 

ഇവര്‍ പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ ഇരുവരും അന്നേ ദിവസം എത്തിയിട്ടില്ലെന്നും  അവിടെ നിന്ന് വഴിതെറ്റിയാല്‍ പോലും ഇരുവരെയും കണ്ട സ്ഥലത്തെത്താനാവില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ഇപ്പോഴും പീഡന ആരോപണം നിഷേധിക്കുന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിങും മൊഴിയെടുപ്പും തുടരുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.