സ്ത്രീകളോട് സംസാരിക്കുമ്പോൾ മാന്യതവേണം; രാജേന്ദ്രനെതിരെ കേസെടുത്തു

renuraj-rajendran-josphine
SHARE

ദേവികുളം സബ്കലക്ടർ  രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ് രാജേന്ദ്രൻ എംഎൽഎ ക്കെതിരെ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏത് തലത്തിലുള്ളവരായാലും പുരുഷന്മാർ സ്ത്രീകളോട് സംസാരിക്കുമ്പോൾ മാന്യത കാണിക്കണം. ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നും എംസി ജോസഫൈൻ പാലക്കാട്ടു പറഞ്ഞു.

മൂന്നാറിലെ അനധികൃതനിര്‍മാണത്തെ പിന്തുണച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ ദേവികുളം സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് നല്‍കി. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടില്‍, എംഎല്‍എ സബ് കലക്ടറെ വ്യക്തിപരമായി അധിക്ഷേപിച്ചത് പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

മുതിരപ്പുഴയാറിന്റെ തീരം കയ്യേറി പഞ്ചായത്ത് വ്യവസായകേന്ദ്രം നിര്‍മിക്കുന്നത് ചട്ടങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ചാണെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്. പരിസ്ഥിതി ലോലമേഖലയിലാണ് കെട്ടിടനിര്‍മാണം. നടപടി നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് സ്റ്റോപ് മെമോ നടപ്പാക്കാതിരുന്ന പഞ്ചായത്ത് അധികൃതരുടെ നടപടി കോടതിയലക്ഷ്യമാണ്. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കോടതിയലക്ഷ്യനടപടി വേണം. ഹൈക്കോടതിക്ക് സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടാണ് സബ് കലക്ടര്‍ എജിക്ക് കൈമാറിയത്.

രേണു രാജിനെ പരസ്യമായി അധിക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. സബ് കലക്ടര്‍ സ്വീകരിച്ച നടപടികള്‍ക്ക് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ കയ്യേറ്റത്തെ പിന്തുണച്ചെന്ന് ആരോപണം എസ്.രാജേന്ദ്രന്‍ നിഷേധിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എംഎല്‍എയുടെ നടപടി ചര്‍ച്ചചെയ്യാന്‍ സിപിഎം ജില്ലാസെക്രട്ടേറിയറ്റ് വൈകിട്ട് യോഗം ചേരും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.