എന്‍ഒസി ഇല്ലാത്തതെല്ലാം തടയും; വ്യക്തിപരമല്ല; ആരോടും ദേഷ്യവുമില്ല: മൗനംവെടിഞ്ഞ് രേണു

renu-raj-2
SHARE

മൂന്നാറിെല അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. ആരോടും ദേഷ്യമില്ല. എന്‍ഒസി ഇല്ലാത്ത എല്ലാ നിര്‍മാണവും നിര്‍ത്തിവയ്പ്പിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമസാധുതയില്ലാത്തതാണെന്നും എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ വ്യക്തിപരമായി പരാതി നല്‍കിയിട്ടില്ലെന്നും രേണു രാജ് പറഞ്ഞു.

അതേസമയം, യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിന് സിപിഎം എംഎൽഎ എസ്.രാജേന്ദ്രന്റെ പിന്തുണ അഴിമതി ലക്ഷ്യം വെച്ചെന്ന്  ആരോപണം.  നിർമാണം നടക്കുന്ന കെട്ടിടം ഉപയോക്താക്കൾക്ക് നൽകുമ്പോൾ  പണം പിരിക്കാനായിരുന്നു ലക്ഷ്യം എന്നും വിമർശനം ഉണ്ട്. എന്നാൽ സബ് കലക്ടർ സമയത്തു ഇടപെടാത്തത് കൊണ്ടാണ് നിർമാണം നടത്തിയതെന്ന് മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

മൂന്നാർ മുതിരപ്പുഴയാറിനോട് ചേർന്നാണ് പഞ്ചായത്തിന്റെ സ്ഥലത്തു കെട്ടിട നിർമാണം. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് നിർമാണം. എന്നാൽ കലക്ടറുടെ എൻഒസി ഇല്ലാതെയുള്ള നിർമാണത്തിന് സിപിഎം സ്ഥലം എം എൽ എ പിന്തുണയുമായി എത്തിയതിൽ സംശയം ഉയരുന്നുണ്ട്. യുഡിഫ് എൽ ഡി ഫ് നേതൃത്വങ്ങളുടെ അറിവോടെയാണ് കയ്യേറ്റങ്ങൾ നടക്കുന്നത് എന്നതിൽ പ്രദേശത്തെ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

60 വ്യാപാര സ്ഥപനങ്ങൾ തുടങ്ങാനുള്ള സൗകര്യമാണ് മൂന്നാർ ബസ്‌ സ്റ്റാൻണ്ടിന്റെ പേരിൽ നിർമ്മിച്ചത്. ഇതിലെ കച്ചവട സാധ്യതകൾക്ക് വേണ്ടിയാണ് ഇരു രാഷ്ട്രീയ നേതൃത്വവും കൈകോർത്ത് എന്നും ആരോപണം ഉയർന്നു. എന്നാൽ സബ് കലക്ടർ കൃത്യമായ നിർദേശം നേരത്തെ നൽകാണമായിന്നു എന്നാണ് പഞ്ചായത്തിന്റെ ആരോപണം.

എസ്  രാജേന്ദ്രൻ എം എൽ എയുടെ നേതൃത്വത്തിൽ നിർമാണം പുരോഗമിക്കുന്ന 25കോടി രൂപയുടെ ബൊട്ടാനിക്കൽ ഗാർഡന് പഞ്ചായത്തിന്റെ പിന്തുണ ലഭിക്കാനുള്ള ഇടപെടൽ ആണ് നടന്നതെന്നും ആരോപണം ഉണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.