ഷുക്കൂര്‍ വധത്തിൽ പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കൊലക്കുറ്റം

shukoor-p-jayarajan-1
SHARE

ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കും എതിരെ കൊലക്കുറ്റം. ഇരുവര്‍ക്കും എതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയിട്ടുണ്ട്. കേസില്‍ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം നല്‍കി. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം കണ്ണപുരത്ത് വച്ച് ആക്രമിച്ചതിന് പ്രതികാരമായി ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ്  കേസ്. 

2012 ഫെബ്രുവരി 20 നാണ് സംഭവം. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടത്തിയെന്ന് സിബിഐ കണ്ടെത്തി. സിപിഎം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണുവടക്കം കേസില്‍ 33 പ്രതികളാണുള്ളത്. കേസ് ആദ്യം അന്വേഷിച്ച പൊലീസ് ജയരാജനെ അറസ്റ്റ് ചെയ്തു. പിന്നീട് ജയരാജന്‍ ജാമ്യത്തിലിറങ്ങി. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്‍റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് സിബിഐ അന്വേഷണം തുടങ്ങിയത് .  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.