നട നാളെ തുറക്കും; ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്

sabarimala
SHARE

കുംഭമാസ പൂജകള്‍ക്കായി നാളെ നടതുറക്കാനിരിക്കെ ശബരിലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാപൊലീസ് മേധാവി ജില്ലാകലക്ടര്‍ക്ക് നല്‍കി. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ പ്രതഷേധക്കാര്‍ എത്തുമെന്ന സ്വെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ആവശ്യം.

നാളെ വൈകിട്ട് അഞ്ചുമണിക്കാണ് കുംഭമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നത്. യുവതിപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇക്കാര്യം കണക്കിലെടുത്തണാണ് നട അടയ്ക്കുന്ന 17ന് രാത്രിവരെ നിരോധനാജ്ഞവേണമെന്ന ആവശ്യം. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പൂര്‍ണാര്‍ഥത്തില്‍ നിരോധനാജ്ഞവേണമെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

യുവതി പ്രവേശവിഷയത്തിലെ പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രിംകോടതി വിധിപറയാന്‍ മാറ്റിയസാഹചര്യം നിലനില്‍ക്കുമ്പോഴാണ് നാളെ നടതുറക്കുന്നത്. ദര്‍ശനത്തിന് യുവതികള്‍ എത്തുമെന്ന് നവോദ്ധാന കേരളം ശബരിമലയിലേയ്ക്ക് ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ അറിയിച്ചിട്ടുണ്ട്. യുവതികളെത്തില്‍യാല്‍ സുരക്ഷനല്‍കുമെന്ന് പൊലീസും വ്യക്തമാക്കി. നാളെരാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലില്‍ നിന്ന് തീര്‍ഥാടകരെ പമ്പയിലേയ്ക്ക് കടത്തിവിടു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.