രേണു രാജ് നൂറ് ശതമാനവും ശരി; എംഎല്‍എയുടെ അധിക്ഷേപം പാടില്ലാത്തത്: മന്ത്രി

renu-raj-chandrashekaran
SHARE

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമ ന്യൂസിനോട്. മൂന്നാറില്‍ എംഎല്‍എ സബ് കലക്ടറെ അധിക്ഷേപിച്ചത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. അനധികൃതനിര്‍മാണം പഞ്ചായത്ത് നടത്തിയാലും നിയമവിരുദ്ധമാണ്. സബ് കലക്ടര്‍ രേണു രാജിന്റെ നടപടി നൂറുശതമാനം ശരിയെന്നും ഇ.ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞ ദേവികുളം സബ് കലക്ടര്‍ അവരുടെ ഉത്തരവാദിത്തമാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം പറഞ്ഞു.

മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണത്തിനെതിരെ ദേവികുളം സബ് കലക്ടര്‍ രേണു രാജ് അഡ്വക്കറ്റ് ജനറലിന്  റിപ്പോര്‍ട്ട് നല്‍കി. സബ് കലക്ടറെ വ്യക്തിപരമായി അപമാനിച്ച സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. നിയമം ലംഘിച്ചാണെന്ന് പഞ്ചായത്തിലെ നിര്‍മാണമെന്ന് റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നു. ഇന്ന് നടക്കുന്ന സിപിഎം ജില്ലാക്കമ്മറ്റിയോഗത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചേക്കും.

MORE IN BREAKING NEWS
SHOW MORE