മന്ത്രി ബാലനും നിയമന വിവാദത്തില്‍; ഗുരുതര ആരോപണവുമായി പി.കെ.ഫിറോസ്

pk-firos-ak-balan-1
SHARE

മന്ത്രി എ.കെ. ബാലനെതിരെ  നിയമന ആരോപണവുമായി യൂത്ത് ലീഗ് . മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കിര്‍ത്താഡ്സില്‍ നിയമങ്ങള്‍ മറികടന്ന് സ്ഥിരം നിയമനം നല്‍കിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് കോഴിക്കോട്ട് ആരോപിച്ചു മറ്റു മൂന്നു പേര്‍ക്കും ചട്ടങ്ങള്‍ വളച്ചൊടിച്ച് നിയമനം നല്‍കിയെന്നാണ് ആക്ഷേപം.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ്  മന്ത്രി എ.െക ബാലന്റെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കം നാലുപേര്‍ കിര്‍ത്താഡ്സില്‍ നിയനം നേടുന്നത്. നിശ്ചിത യോഗ്യതയില്ലാത്തവരായതിനാല്‍ തുടര്‍ന്ന് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇവരുടെ പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്തില്ല.

എല്‍.ഡി.എഫ്  സർക്കാർ‍ അധികാരത്തിലെത്തിയപ്പോള്‍ ഇതിലൊരാള്‍  മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനുശേഷം അതീവ പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് നിയമനം നല്‍കുന്ന, സര്‍വീസ് റൂളിലെ 39 ആം ചട്ടപ്രകാരം പ്രോബേഷന്‍ ഡിക്ലയര്‍ ചെയ്തെന്നാണ് പി.കെ. ഫിറോസിന്റ ആരോപണം. ഇവരുടെ യോഗ്യതാമാനദണ്ഡങ്ങളിലും അട്ടിമറി  നടന്നതായി ഫിറോസ് ആരോപിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.