മൂന്നാർ; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസ് നൽകില്ല

Renu Raj
SHARE

മൂന്നാറിലെ അനധികൃത നിർമാണത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കേസില്ല. ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഹർജി നൽകും. കോടതിയലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും ധാരണ. ദേവികുളം സബ് കലക്ടർ അഡിഷണൽ എ.ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. 

മൂന്നാറിെല അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ലെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. എന്‍ഒസി ഇല്ലാത്ത എല്ലാ നിര്‍മാണവും നിര്‍ത്തിവയ്പ്പിക്കും. മൂന്നാര്‍ പഞ്ചായത്തിന്റെ കെട്ടിടനിര്‍മാണം നിയമസാധുത ഇല്ലാത്തതാണെന്നും  എസ്.രാജേന്ദ്രന്‍ എംഎല്‍എയ്ക്കെതിരെ വ്യക്തിപരമായി പരാതി നല്‍കിയിട്ടില്ലെന്നും രേണു രാജ് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.