സി.പി.ഐ കൊല്ലം ജില്ലാസെക്രട്ടറി പദവി എന്‍.അനിരുദ്ധന്‍ രാജിവെച്ചു

n-anirudhan
SHARE

സി.പി.ഐ കൊല്ലം ജില്ലാസെക്രട്ടറി പദവിയില്‍ നിന്നും എന്‍.അനിരുദ്ധന്‍ രാജിവെച്ചു. രണ്ടുദിവസം മുന്‍പു നല്‍കിയ രാജിക്കത്ത് സംസ്ഥാന നിര്‍വാഹകസമിതി യോഗം അംഗീകരിച്ചു. പകരം മുല്ലക്കര രത്നാകരനാണ് താല്‍ക്കാലിക ചുമതല. ഇടതുമുന്നണി ജാഥക്കുശേഷം ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും.

നേരത്തെ അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാന്‍ സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ ജില്ലാകൗണ്‍സില്‍ ഇത് അംഗീകരിച്ചില്ല. ദേശീയ കൗണ്‍സിലംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് അനിരുദ്ധനെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.