എംഎൽഎ സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ചത് അറിഞ്ഞിട്ടില്ലെന്ന് ഇപി

ep-jayarajan-rajendran
SHARE

എസ്.രാജേന്ദ്രൻ എംഎൽഎ സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. അറിയാത്ത വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു. 

അതേസമയം, സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രന്‍ എംഎൽഎ.  'അവള്‍' എന്നത് അത്ര മോശം മലയാളം വാക്കല്ല. തന്‍റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍  ഖേദിക്കുന്നു. എംഎൽഎ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.

ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഒറ്റപ്പെടുന്നു. എം.എല്‍.എക്കെതിരെ  സിപിഎം– സിപിഐ ജില്ലാ സെക്രട്ടറിമാര്‍ നിലപാടെടുത്തതിനു പിന്നാലെ  സബ് കലക്ടര്‍ക്ക് പിന്തുണയുമായി റവന്യുമന്ത്രിയും രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ വിഷയം ആയുധമാക്കിയതോടെ എസ്.രാജേന്ദ്രന്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടിയേക്കും.

MORE IN BREAKING NEWS
SHOW MORE